കാസര്‍കോട്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മത സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സൗജന്യമായി വൃക്ഷതൈകള്‍ നല്‍കുന്നതിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. കോട്ടൂര്‍ (8547603843), ബംബ്രാണ (8547603843), ചൗക്കി (8547603841, 8547603840), ചേറ്റുകുണ്ട് (8547603837), ഇടയിലെക്കാട് (8547603834), കമ്പല്ലൂര്‍ (8547603835) എന്നീ നേഴ്സറികളില്‍ നിന്നാണ് തൈകള്‍ വിതരണം ചെയ്യുന്നത്.
തേക്ക്, വേപ്പ്, പ്ലാവ്, ഞാവല്‍, നെല്ലി, പുളി, സീതാപ്പഴം, മഹാഗണി, കുമ്പിള്, ചമത മറ്റ് വിവിധ തൈകളും ലഭ്യമാണ്. വൃക്ഷതൈകള്‍ 24 മുതല്‍ വിതരണം ആരംഭിക്കും. ഇതു കൂടാതെ സ്വകാര്യ വ്യക്തികള്‍ക്ക് 17 രൂപ നിരക്കില്‍ ചെറിയ കൂടത്തൈകളും 45 രൂപ നിരക്കില്‍ വലിയ കൂടതൈകളും ഏഴ് രൂപയ്ക്ക് തേക്ക് സ്റ്റമ്പുകളും ഈ നേഴ്സറികളില്‍ നിന്ന് ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: