കാസര്‍കോട്: സാമുഹ്യമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥിക്കളുടെ ശാക്തീക്കരണം ലക്ഷ്യം വെച്ച് ജില്ലാ ടി.ബി.സെന്റര്‍, ഹെല്‍ത്ത് ലൈന്‍ കാസറഗോഡ് എന്നിവ സംയുക്തമായി പൊതുസമൂഹത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കാരുണ്യ സ്പര്‍ശം വിദ്യാഭ്യാസ വികസന പരിപാടി ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു.
സബ് ജഡ്ജ് ഫിലിപ്പ് തോമസ് മുഖ്യാതിഥിയായി. ഡോ.ആമിന മുണ്ടോള്‍ അധ്യക്ഷയായി. സഞ്ജീവിനി ബുള്ളറ്റിന് പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന് രാവണീശ്വരം ഏറ്റുവാങ്ങി.
സുനില്‍ കുമാര്‍ പി.പി., ദിവാകരന് ആറാട്ട് കടവ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഷെരീഫ് പാലക്കാര്, കുഞ്ഞികൃഷ്ണന്, അഡ്വ. അഡൂര്‍ ഉമേഷ് നായക്, സുരേന്ദ്രന് ബേക്കല്‍, രോഹിണി.ഇ, പ്രേമലത പെരുമ്പള, ശൈലേന്ദ്രന് കീഴൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രൊജെക്ട് ഡയരക്ടര്‍ മോഹനന് മാങ്ങാട് സ്വാഗതവും മേരി വാഴയില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: