കാസര്‍കോട്: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വഭരണസ്ഥാപനങ്ങളില് വന്നിട്ടുളള ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കാസര്‍കോട് നഗരസഭയില്‍ 36ാം വാര്‍ഡ് കടപ്പുറം സൗത്തിലേക്കുളള ഉപതെരഞ്ഞടുപ്പിന് മുന്നോടിയായുളള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധികരിച്ചു.
പട്ടിക നഗരസഭാ ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക പരിശോധിച്ച് ഇതിന്മേല് അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂണ്‍ മൂന്ന് ആണ്. ജൂണ്‍ 15 ന് ഇതില്‍ തീര്‍പ്പ് കല്‍പ്പിക്കും അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കും.
ഇത് സംബന്ധിച്ച യോഗം കാസര്‍കോട് കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) ടി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കാസര്‍കോട് നഗരസഭ സെക്രട്ടറി പി.സജികുമാര്‍, പേഴ്സണല്‍ അസിസ്റ്റന്റ് പി.വിന്‍സന്റ്, നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ വിജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: