വടകര: മനുഷ്യ വിഭവശേഷിയുടെ വികസനമാണ് നാടിന്റെ വികസനമെന്നും അതുകൊണ്ടു തന്നെ വരുന്ന തലമുറകളുടെ കഴിവുകളെ വളര്‍ത്തുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. എസ്ജിഎംഎസ്ബി സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം നവീകരണത്തിന്റെ പാതയിലാണ്. അന്തര്‍ദേശീയ നിലവാരത്തിലേക്ക് വിദ്യാലയങ്ങളെ നയിക്കണം. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
അതിന്റെ ഭാഗമായാണ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിട്ടും 1000കോടി രൂപ ആദ്യ ബജറ്റില്‍ നീക്കിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു എം. വേണുഗോപാലന്‍, വി.വി. വിനോദ്, രാജന്‍ ചെറുവാട്ട്, എ. പ്രേമകുമാരി, അഡ്വ. കോറോത്ത് കുഞ്ഞമ്മദ്, സി. നിജിന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ. ശ്രീജ സ്വാഗതം പറഞ്ഞു.
















