ന്യൂദല്‍ഹി: മുതിര്‍ന്ന ടിബറ്റന്‍ ബുദ്ധസന്യാസി കര്‍മാപ ലാമ ബാല്യകാല സഖിയെ വിവാഹം കഴിക്കാന്‍ സന്യാസം ഉപേക്ഷിച്ചു. തായെ ദോര്‍ജി( 33) ആണ് ഭൂട്ടാന് സ്വദേശി 36 വയസുള്ള റിന്‍ചങ്ങ് യാങ്ങസൂമിനെ വിവാഹം കഴിച്ചത്.
മാര്‍ച്ച് 25ന് നടന്ന സ്വകാര്യ ചടങ്ങില്‍ ദോര്‍ജി വിവാഹം കഴിച്ചതായും സന്യാസം ഉപേക്ഷിച്ചതായും ദോര്‍ജിയുടെ ഓഫീസ് അറിയിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം എന്നില്‍ മാത്രമല്ല വിശ്വാസികളിലും ഭാവാത്മകമായ മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ദോര്‍ജി അറിയിച്ചു. ഇന്ത്യയിലും യൂറോപ്പിലും വിദ്യാഭ്യസം കഴിഞ്ഞയാളാണ് റിന്ചെങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: