ലക്നൗ: എസ്പി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവിന്റെ ഉടമസ്ഥതയിലുള്ള ഗോശാല യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കും. കന്‍ഹ ഉപവനെന്ന പേരില്‍ നടത്തി പോരുന്ന ഗോശാലയില്‍ സന്ദര്‍ശനം നടത്തുന്ന യോഗിയെ മുലായവും കുടുംബവും സ്വാഗതം ചെയ്യും.
നേരത്തെ മുലായത്തിന്റെ മകന്‍ പ്രതീകും മരുമകള്‍ അപര്‍ണയും അപര്‍ണയുടെ സഹോദരനും ചേര്‍ന്ന് യോഗിയെ സന്ദര്‍ശിച്ചിരുന്നു. യോഗിയുമായി 20 മിനിറ്റ് നീണ്ടു നിന്ന ചര്‍ച്ചയില്‍ ഗോക്കളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ അപര്‍ണ എസ്പി ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കിലും റിത ബഹുഗുണാ ജോഷിയോട് പരാജയപ്പെടുകയായിരുന്നു. റിത ബഹുഗുണ യോഗി മന്ത്രിസഭയില്‍ മന്ത്രിയാണ്.
















