ഉദുമ: സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പല ജനക്ഷേമ പദ്ധതികളും കേരളത്തിന് നഷ്ടമായിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക്ക് പറഞ്ഞു.
പൊയിനാച്ചിയില്‍ ബിജെപി ഉദുമ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ലഭിച്ച പദ്ധതികള്‍ തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സം സ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് കെ..ടി.പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ജന.സെക്രട്ടറി എ.വേലായുധന്, ഗംഗാധരന് തച്ചങ്ങാട്, എന്‍.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: