പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരമഹോത്സവം ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതു വരെ നടക്കും. നാളെ കുലകൊത്തല്‍. ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതരയ്ക്ക് ഭണ്ഡാര വീട്ടില്‍ നിന്നു ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തു പുറപ്പെടും. കലാശാട്ടിനും, പൂവിടലിനും, നിവേദ്യ അര്‍പ്പണത്തിനും ശേഷം പൂരക്കളിയുണ്ടാവും.. 3, 4, 5 തീയ്യതികളില്‍ രാത്രി പൂരക്കളിയും 6, 7, 8 തീയ്യതികളില്‍ പകല്‍ പൂരക്കളിയും ഉണ്ടാകും. പൂരോത്സവ നാളില്‍ പൂരക്കുഞ്ഞാണ് ക്ഷേത്രത്തില്‍ പൂവിടല്‍ ചടങ്ങു നടത്തേണ്ടത്. കാഞ്ഞങ്ങാട് കിഴക്കുംകരയില്‍ മുണ്ടോട്ട് സുരേഷ് ബാബുവിന്റെയും സുധന്യയുടെയും മകള്‍ ശ്വേതക്കാണ് പൂരകുഞ്ഞാവാന് നിയോഗം. പൂജാരി കുടുംബത്തിലെ പത്തു വയസു കവിയാത്ത പെണ്ണ് കുഞ്ഞായിരിക്കണം പൂരകുഞ്ഞ്. ഞായറാഴ്ച രാത്രിയാണ് പൂരംകുളി ഉത്സവം നടക്കുക.. ഭണ്ഡാര വീട്ടിലെയും, ക്ഷേത്രത്തിലെയും തിരുവായുധങ്ങളും വിഗ്രഹങ്ങളും ശുദ്ധീകരിച്ചു വെക്കുന്ന ദിവസമാണിത്. ഒമ്പതിന് ഉത്റാ വിളക്കിനുശേഷം തിരിച്ചെഴുന്നള്ളത്തോടെ പൂരോത്സവം സമാപിക്കും. അന്നേ ദിവസം രാത്രി ഭണ്ഡാരവീട്ടില്‍ തെയ്യം കൂടും. 10നു പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: