ചീമേനി: ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ പൂര്‍വ്വവിദ്യാര്‍ത്ഥി പരിഷത്ത് മാതൃവിദ്യാലയത്തിന് ഒരു ലക്ഷത്തില്‍പരം രൂപയുടെ ലൈബ്രറി സമര്‍പ്പിച്ചു. വിദ്യാലയത്തിന്റെ 24ാം വാര്‍ഷികാഘോഷ ദിനത്തിലാണ് വിവേകോദയം ഗ്രന്ഥാലയം സമര്‍പ്പിച്ചത്. വാര്‍ഷികാഘോഷം ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്്ക്കര പൊതുവാള് പുസ്തക സമര്‍പ്പണം നടത്തി. ചടങ്ങില്‍ അക്ഷരായോധന, സ്നേഹ സ്പര്‍ശം അവാര്‍ഡുകള്‍ നേടിയ ടി.പി.ഭാസ്ക്കര പൊതുവാളിനെയും ലൈബ്രറിയിലേക്ക് അരലക്ഷം രൂപയിലധികം വില വരുന്ന പുസ്തകങ്ങള്‍ സംഭാവന ചെയ്ത പൂര്‍വ്വവിദ്യാര്‍ത്ഥികളായ സഞ്ജയനെയും, സീനയെയും ഉപഹാരം നല്കി ആദരിച്ചു. അകാലത്തില്‍ മരണപ്പെട്ട മാതാപിതാക്കളുടെ സ്മരണയ്ക്ക് വേണ്ടി ഒരു ഗ്രാമത്തിന് വെളിച്ചമായിരുന്ന പിതാവിന്റെ പുസ്തക ശേഖരമാണ് സഞ്ജയന്, സീന സഹോദരങ്ങള്‍ സൗജന്യമായി പൂര്‍വ്വവിദ്യാര്‍ത്ഥി പരിഷത്തിന്റെ ഗ്രന്ഥ ശേഖരത്തിന് നല്‍കിയത്. ചടങ്ങില്‍ എ.വി.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് എം.കരുണാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ദിവാകരന്, പി.വി.രാമചന്ദ്രന്, പി.പി.കുഞ്ഞമ്പുമാസ്റ്റര്‍, മഞ്ജു വിജയന്, പൂര്‍വ്വവിദ്യാര്‍ത്ഥി പരിഷത്ത് പസിഡന്റ് പി.സനാത്, സെക്രട്ടറി വിഷ്ണു വിജയന്, വിജയന് മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. കെ.വി.മുരളീധരന് സ്വാഗതവും ഇ.വി.സവിത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: