ബാലുശ്ശേരി: നന്മണ്ട പതിമൂന്നില്‍ രണ്ട് പേപ്പട്ടികള്‍ നാല് പേരെ കടിച്ചു. നരിക്കുനി റോഡില്‍ വെച്ച് ഗുഡ്‌സ് ഡ്രൈവര്‍ ആക്കാംപറമ്പത്ത് രാജു, കമ്മണിക്കണ്ടി പ്രവതി,വലിയപറമ്പില്‍ ലോഹിദാക്ഷന്‍, വാകേരി ചന്ദ്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വിടിന്റെ കാര്‍പോര്‍ച്ചില്‍ അടയ്‌ക്ക പൊളിക്കുകയായിരുന്ന പ്രവതിയുടെ കാലില്‍ നായകടിക്കുകയായിരുന്നു. പരീക്ഷകഴിഞ്ഞുവരുന്ന മകന്‍ ചൂരല്‍കസേരകൊണ്ട് നായയെ എറിഞ്ഞപ്പോഴാണ് പിന്തിരിഞ്ഞത്. നന്മണ്ട പതിമൂന്നിലാകെ ഭീതി പരത്തിയ നായ എയുപിസ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ഓടികയറുന്നത് കണ്ട വ്യാപാരിയായ പടിക്കല്‍ കണ്ടി ഗംഗാധരന്‍ സ്‌കൂളധ്യാപകരെ അറിയിച്ചു.
ക്ലാസ് നടക്കുന്നതിനാല്‍ കുട്ടികളാരും പുറത്തില്ലാത്തതിനാല്‍ പേപ്പട്ടിയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. തൊഴുത്തിലും തൊടികളിലുമായി കെട്ടിയ നാല്‍ക്കാലികളെയും നായ വെറുതെ വിട്ടില്ല. കടിയേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സതേടി. നായ കുന്നുമ്മല്‍ ഭാഗത്തേക്ക് ഓടിയപ്പോള്‍ പിന്തുടര്‍ന്ന് നാട്ടുകാര്‍ക്ക് നായയെകണ്ടെത്താനായില്ല.
















