ഇസ്ലാമബാദ് : മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ സേനാ മേധാവിയുമായി ചര്‍ച്ച നടത്തിയത് എന്തിന്?
പാക്കിസ്ഥാനില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍ ഇത്. കാതലായ രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കു കാത്തരിക്കുക എന്നാണ് പാക്കിസ്ഥാനിലെ ചെില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പാക് സേനാ മേധാവി ജനറല്‍ ക്വാമര്‍ ജാവേദ് ബജ്‌വയുമായി വെള്ളിയാഴ്ചയാണ് ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയത്.
ഇമ്രാന്റെ പാര്‍ട്ടിയും സൈന്യവും തമ്മില്‍ ധാരണയില്‍ എത്തി എന്നാണ് രാഷ്‌ട്രീയ നിരീക്ഷകന്‍ മുജീബുര്‍ റഹ്മാന്‍ ഷമി പറയുന്നത്. എന്നാല്‍ സേനാ മേധാവിയായ ചുമതലയേറ്റ ബജ്‌വയെ അഭിനന്ദിക്കാനാണ് ഇമ്രാന്‍ അദ്ദേഹത്തെ കണ്ടതെന്നാണ് സൈനിക വക്താവിന്റെ വിശദീകരണം.
















