വടകര: ചോമ്പാല്‍ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍,വിവിധ വകുപ്പ് തലവന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം ചേരുക. പാറക്കൂട്ടങ്ങളും,ചെളിയും മണലും നിറഞ്ഞു തുറമുഖത്ത് മല്‍സ്യ ബന്ധനത്തിന് പ്രയാസം നേരിടുകയാണ്.ശുദ്ധ ജലക്ഷാമവും, റോഡുകള്‍ പൊട്ടിപൊളിഞ്ഞതും,ബയോ ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തന രഹിതമായതും തൊഴിലാളികളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. താലൂക്കിലെ കുടി വെള്ള ക്ഷാമത്തിന് പരിഹാരമായി അനുവദിച്ച 130 ജലസംഭരണികളില്‍ 30 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി യുടെ വടകരതൊട്ടില്‍പ്പാലം,തൊട്ടില്‍പ്പാലംകോഴിക്കോട് ചെയിന്‍ സര്‍വീസുകള്‍ മുഴുവന്‍ സര്‍വീസ് നടത്തണ മെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്‍ഐസി സഹായത്തോടെ 90 ലക്ഷം രൂപാ ചിലവില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചുസി. കെ.നാണു എംഎല്‍എ എം.ആര്‍.ഗോപാലന്‍, പി.സുരേഷ്ബാബു, കോട്ടയില്‍ രാധാകൃഷ്ണന്‍, എ.ടി.ശ്രീധരന്‍,ആവോലം രാധാകൃഷ്ണന്‍, പ്രദീപ് ചോമ്പാല,പുത്തൂര്‍ അസീസ്, സി.കെ.കരീം,കളത്തില്‍ ബാബു, പി.അച്യുതന്‍ ടി.കെ.സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















