മുംബൈ: രാജ്യത്തെ വ്യാജ കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇന്റര്‍പോള്‍ ഏജന്റിന്റെ വ്യാജ ഐ.ഡി കാര്‍ഡ് കണ്ടെത്തി.
ചേതന്‍ ഷാ എന്നയാളുടെ പേരിലുളള വ്യാജ ഐഡി കാര്‍ഡാണ് കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രത്യേക സംഘത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ചേതന്‍ ഷാ. ഐ.ഡി കാര്‍ഡില്‍ ഇന്റലിജന്‍സിന്റെ ഒപ്പും സീലും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ 110 സ്ഥലങ്ങളിലായി 500 കമ്പനികളിലാണ് ശനിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. കളളപ്പണം കണ്ടത്തുന്നതിനു വേണ്ടിയായിരുന്നു റെയ്ഡ്.
വ്യാപകമായ ക്രമക്കേടുകളാണ് ഇത്തരം കമ്പനികളില്‍ നടക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കമ്പനികള്‍ പിടിച്ചെടുത്ത വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ളവ.
















