ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്ത ബ്രിട്ടീഷുകാരായ രണ്ട് ഇന്ത്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ജസ്പല്‍ സിങ്, ചരണ്‍ദീപ് ഖൈറ എന്നിവരാണ് അറസ്റ്റിലായത്.
ലണ്ടനില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ ശല്യം ചെയ്തെന്ന 28 കാരിയായ എയര്‍ ഹോസറ്റസിന്റെ പരാതിയിലാണ് അറസ്റ്റ്. ജെയ്‌പൂരില്‍ കല്യാണത്തിന് പങ്കെടുക്കാനായാണ് ഇരുവരും ഇന്ത്യയിലെത്തിയത്. യാത്രക്കിടയില്‍ എയര്‍ ഹോസ്റ്റസിനോട് ഇരുവരും ഭക്ഷണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റസിനോട് തുടര്‍ച്ചയായി അശ്ലീല ഭാഷയില്‍ സംസാരിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ എയര്‍ ഇന്ത്യ അപലപിച്ചു.
















