ന്യൂദല്‍ഹി: ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഭീകരവാദമെന്ന് മുസ്ലീങ്ങളും തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭീകരര്‍ക്ക് ചുട്ടമറുപടി ഇന്ത്യന്‍ സുരക്ഷാ സൈന്യം നല്‍കുന്നുണ്ടെന്നും അറിയിച്ചു. ഭീകരതയെ അത് അര്‍ഹിക്കുന്ന രീതിയില്‍ തന്നെ നേരിടുമെന്നും യാതൊരു ദാക്ഷിണ്യവും ഇക്കാര്യത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരരാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഭീകരര്‍ക്കെതിരെ സൈന്യം ഏറ്റുമുട്ടുമ്പോള്‍ പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയാണ് അവരുടെ പിണിയാളുകളെ സൈന്യത്തിന് നേരെ കല്ലെറിയാന്‍ അയക്കുന്നതെന്ന് നേരത്തെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
















