കൊല്ലങ്കോട്: മുതലമടയില്‍ സംയുക്ത ട്രേഡ് യൂണിയന് നടത്തി വരുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക.് നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ കരിങ്കല്ല്,ഇഷ്ടിക എന്നിവ ലഭ്യമല്ലാത്തതിനാല്‍ വീടുകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്.
ഇതുമൂലം വ്യക്തികളും കരാറുകാരും എഞ്ചിനീയര്‍മാരും നെട്ടോട്ടമോടുന്നു.വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പണികള്‍ പൂര്‍ത്തിയാകാതെ ആശങ്കയിലാണ് ചിലര്‍. ചുമട്ടുതൊഴിലാളികള്‍ മുതല്‍ അനുബന്ധ തൊഴില്‍ ചെയ്യുന്നവര്‍ വരെ സമരത്തില്‍ അണിനിരന്നതോടെ മുതലമടയില്‍ നിര്‍മ്മാണമേഖല സ്തംഭനാവസ്ഥയിലായി.
മൂന്നാം ദിവസമായ ഇന്നലെ കാമ്പ്രത്ത് ചള്ളയിലെ സമരപന്തലില്‍ കഞ്ഞിവെപ്പ് സമരം ആര്. ചിന്നക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പോലീസിന്റെ നടപടി നിര്‍മ്മാണ പ്രവര്‍ത്തന മേഖലയെ തളര്‍ത്തുന്ന തരത്തിലാണ്.
ചെറുകിട ഇഷ്ടികനിര്‍മ്മാണം കരിങ്കല്‍ ക്വാറികള്‍ക്ക് ഉപാധികളോട് അനുമതി നല്കി പ്രവര്‍ത്തിക്കേണ്ടതാണ്. അതിനു പകരം ഈ മേഖലയെ ഇല്ലാതാക്കി ഉപജീവനം കഴിയുന്നവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഈ മേഖലയെ ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് പണ്ിയെടുക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ കരിങ്കല്ല് ഇഷ്ടിക എന്നിവ പിടികൂടി നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന കൊല്ലങ്കോട് പോലീസ് സി ഐ യുടെ പിടിവാശി മൂലം സമരം മുതലമട പഞ്ചായത്തിനു പുറമേ കൊല്ലങ്കോട് പല്ലശ്ശന എലവഞ്ചേരി വടവന്നൂര്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കാന്‍ സമരസമിതി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി അഞ്ച് പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ട്രേയ്ഡ് യൂണിയന് നേതാക്കള്‍ സമരസമിതി അംഗങ്ങള്‍ എന്നിവരുടെ യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൂടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
എ. രമാധരന്‍ അധ്യക്ഷത വഹിച്ചു.ബിഎംഎസ് ഭാരവാഹികളായ ഇ ആര് അനന്തന്, ശിവദാസന്‍, ഗംഗാധരന് ,സലീം തെന്നിലാപുരം ബിഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ്, ആര്.അരവിന്ദാക്ഷന്, ബിജെപി അരവിന്ദാക്ഷന്, സി ഐടിയു കണ്ണന്‍കുട്ടി ,സി .തിരുചന്ദ്രന്‍ (സിപിഎം) എന്‍ കെ ഷാഹുല്‍ ഹമീദ് (ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി) ഐഎന്‍ടിയുസി പഞ്ചായത്ത് ഭാരവാഹികളായ അമാനുള്ള,ആര്.ബിനോയ്, കോണ്‍ഗ്രസ് ചെല്ല മുത്തു കൗണ്ടര്‍,ജനതാദള്‍ എം.കെ. തങ്കവേലു, ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാര്‍,എം ചന്ദ്രന് ,സുധാകരന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: