ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ പൂവാലന്മാരെ നേരിടാന്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിനെ പരിഹസിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന്റെ പേര് വലിച്ചിഴച്ച മുതിര്‍ന്ന അഭിഭാഷന്‍ പ്രശാന്ത് കൃഷ്ണക്കെതിരെ ബിജെപി പരാതി നല്‍കി. റോമിയോയ്‌ക്ക് ഒരു ഭാര്യയേ ഉണ്ടായിരുന്നുള്ളൂ, കൃഷ്ണന്റെ കാര്യം അങ്ങനെയല്ലല്ലോ? പൂവാല വിരുദ്ധ സ്‌ക്വാഡിനെ ആന്റി കൃഷ്ണ സ്‌ക്വാഡ് എന്നു വിളിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു പ്രശാന്ത് കൃഷയുടെ ട്വീറ്റ്.
ഇതിനെതിരെ ബിജെപിയുടെ ദല്‍ഹി ഘടകം വക്താവ് തജീന്ദര്‍ പാല്‍ ഭഗയാണ് പോലീസില്‍ പരാതി നല്‍കിയത്. തിലക് മാര്‍ഗ് സ്റ്റേഷനില്‍ പരാതി നല്‍കിയതതായി തജീന്ദര്‍ പറഞ്ഞു.
650 റീട്വീറ്റുകളാണ് ഈ പോസ്റ്റിനു കിട്ടയത്. നാലായിരത്തോളം മറുപടികളും. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ഹിന്ദുത്വത്തിനെതിരായ നിലപാടാണ് എന്ന തരത്തിലായിരുന്നു ഭൂരിപക്ഷം മറുപടികളും. ഇക്കാര്യത്തില്‍ പോലീസിനെ സമീപിക്കുമെന്ന് തജീന്ദര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ അവഹേളിക്കാന്‍ പ്രശാന്ത് ഭൂഷന്‍ മന:പൂര്‍വം ശ്രമിച്ചു എന്നാണ് തജീന്ദറിന്റെ പരാതിയില്‍ പറയുന്നത്. തനിക്ക് ഇത്തരത്തിലൊരു ഉദ്ദേശമില്ലായിരുന്നെന്നും യുപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നുമുള്ള വിശദീകരണവുമായി പ്രശാന്ത് ഭൂഷന്‍ രംഗത്തെത്തി. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് തജീന്ദര്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ ഇദ്ദേഹം പെരുമാറിയിട്ടുണ്ട്. വിശദീകരണം നല്‍കിയതുകൊണ്ട് പരാതി പിന്‍വലിക്കില്ല. പ്രശാന്ത് ഭൂഷന്‍ മാപ്പു പറയണം, തജീന്ദര്‍ പറഞ്ഞു.
ഇക്കാര്യം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റേയും ബിജെപി പ്രസിഡന്റ് അമിതാ ഷായുടയേും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി ദല്‍ഹി മീഡിയ കണ്‍വീനര്‍ പ്രവീണ്‍ എസ്. കപൂര്‍ പറഞ്ഞു.
















