കാസര്‍കോട്: നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പു മുഖേന വിവിധ സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയൂര്‍വ്വേദം, സിദ്ധ, യോഗപ്രകൃതി ചികിത്സ തുടങ്ങിയ വിഭാഗങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ ദിവസവേതന വ്യസ്ഥയില്‍ നിയമിക്കും പ്രസ്തുത വിഷയങ്ങളില്‍ ബിരുദവും അംഗീകൃത രജിസ്ട്രേഷനും യോഗ്യത. ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് എം.ഡി ബിരുദം അധിക യോഗ്യത വേണം. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ ഒഴിവുകളാണ് ഉള്ളത്. യോഗപ്രകൃതി ചികിത്സ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച അഞ്ചിന് രാവിലെ 10 നും സിദ്ധ മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച അഞ്ചിന് രാവിലെ 11.30നും കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസ് ഐ.എസ്.എം-ല്‍ നടക്കും. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികയില്‍ മാനസിക, കൗമാര ഭൃത്യ, പ്രസൂതി, സ്വസ്ത വൃത്ത എന്നീ ആയൂര്‍വ്വേദ വിഷയങ്ങളില്‍ എം.ഡി യോഗ്യതയുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാര്‍ ആറിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04672 205710
പ്രതികരിക്കാൻ ഇവിടെ എഴുതുക: