ഭുവനേശ്വര്‍:’ഇന്ത്യയൊട്ടാകെ ബിഎസ് 4 വാഹന ഇന്ധനം ലഭ്യമാക്കുന്നതിന്റെ ഉത്ഘാടനം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഒഡീഷയിലെ ഭുവനേശ്വറില്‍ നിര്‍വഹിച്ചു. പ്രധാന് മന്ത്രി ഉജ്ജ്വല യോജന (പിഎംയുഐ) പദ്ധതിയുടെ കീഴില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് നല്കുന്ന എല്‍പിജി കണക്ഷന് രണ്ട് കോടി എണ്ണം പൂര്‍ത്തിയാക്കിയതും ഈ ചടങ്ങില്‍ വച്ചാണ്.
പെട്രോളിയം സെക്രട്ടറി കെ.ഡി. ത്രിപാഠി, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെയും ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. മലിനീകരണം കുറവുള്ള ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും ആരോഗ്യകരമായ ജീവിതസാഹചര്യമുണ്ടാകുമെന്ന് ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു. ഇന്ധനനിലവാരം മെച്ചപ്പെടുത്തുന്നതിന് റിഫൈനറിയും അനുബന്ധ ഘടകങ്ങളും നവീകരിക്കാന്‍ പലഘട്ടങ്ങളിലായി 90,000 കോടി രൂപയാണ് എണ്ണക്കമ്പനികള്‍ ചെലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: