ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ സൈനികരടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാക് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് സിലിണ്ടറാണെന്ന് സൈനീകര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മരിച്ചവരില്‍ നാലു സൈനികരും രണ്ടു സാധരണാക്കാരും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സൈനീകരുമായി പോവുകയായിരുന്ന വാഹനത്തിനു നേരെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളടക്കം കത്തിനശിച്ചു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലും ലാഹോറിലെ മറ്റു ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.
സംഭവത്തില്‍ പാക് -പഞ്ചാബ് മുഖ്യമന്ത്രി ശഹബാസ് ഷരീഫ് ശക്തമായി അപലപിച്ചു. പരിക്കേറ്റവര്‍ക്ക് എല്ലാവിധ മെഡിക്കല്‍ സഹായങ്ങളും ഏര്‍പ്പാടാക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
















