Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കനോലികനാല്‍ നവീകരണം: കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംരക്ഷണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:43 am IST
in Kozhikode

കോഴിക്കോട്: കനോലികനാല്‍ വികസനത്തിന്റെ പേരില്‍ സമീപവാസികളെയും വ്യാപാരസ്ഥാപനങ്ങളും ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

11.2 കിലോമീറ്റര്‍ നീളമുള്ള ഇ.കെ. കനാല്‍ 14 മീറ്റര്‍ വീതി കൂട്ടുവാനാണ് പദ്ധതി. 530 വീട്ടുകാരെയും 110 കടകളെയും പദ്ധതിയുടെ ഭാഗമായി ഒഴുപ്പിക്കേണ്ടിവരുമെന്നതാണ് പദ്ധതിക്കെതിരെ സമരസമിതി എതിര്‍പ്പ് ഉന്നയിക്കാന്‍ കാരണം. കനാല്‍ ആഴം കൂട്ടുമ്പോള്‍ സമീപ പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാകും. ശുദ്ധജലത്തിന്റെ ലഭ്യതകുറയുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനാല്‍ ആഴം കൂട്ടിയാല്‍ വേലിയേറ്റവും വേലിയിറക്കവും മൂലമുള്ള സ്വാഭാവിക ഒഴുക്ക് ഇല്ലാതാവും. കനാലിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തികള്‍ കെട്ടുവാനാണ് പദ്ധതി. ഇതുമൂലം കണ്ടല്‍കാടുകളിലേക്ക് വരുന്ന ഉപ്പുവെള്ളത്തിന്റെ ലഭ്യത കുറയുകയും കണ്ടല്‍കാടുകള്‍ നശിക്കുകയും ചെയ്യും. കണ്ടല്‍കാടിന്റെ നാശം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും.

കനാല്‍ 14 മീറ്റര്‍ വീതിയാക്കി കപ്പല്‍ ഗതാഗതത്തിന് സിംഗിള്‍ ലൈന്‍ ട്രാഫിക്കിന് സാദ്ധ്യമാക്കുവാനാണ് 1100 കോടിരൂപയുടെ ഡിപിആര്‍ തയ്യാറാക്കിയത്. കനാല്‍ ദേശീയ ജലപാതയിലേക്ക് ഉയര്‍ത്തിയാല്‍ മാത്രമേ ഗതാഗതം രണ്ട് ദിശയിലേക്ക് സാദ്ധ്യമാവുകയുള്ളു. കനാല്‍ 32 വീതികൂട്ടുമ്പോള്‍ ആയിരക്കണക്കിന് വീട്ടുകാരെയും വ്യാപാരികളെയും ഒഴുപ്പിക്കേണ്ടിവരും.

പ്രോജക്ട് ലാഭകരമാക്കി കാണിക്കാന്‍ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നു. 2016 വര്‍ഷത്തില്‍ ഇ.കെ. കനാലിലൂടെ 100 ടണ്‍ ചരക്ക് ഗതാഗതം കനാലിലൂടെ നടക്കുന്നതായും അത് 2020 ആകുമ്പോഴക്കും 4600000 ടണ്‍ ആയി വര്‍ദ്ധിക്കുമെന്നാണ് തെറ്റായി കാണിച്ചിരിക്കുന്നത്. ബോട്ടിലൂടെ യാത്രക്ക് ഒരാള്‍ക്ക് 4.5 രൂപയും റോഡിലൂടെയുള്ള യാത്രക്ക് ഒരാള്‍ക്ക് 30 രൂപയെന്നുമാണ് കാണിച്ചിരിക്കുന്നത്. തുല്യ ദൂരയാത്രക്ക് റോഡില്‍ വരുന്ന ചെലവ് 9 രൂപയില്‍ താഴെയാണ്. ചരക്ക് ഗതാഗതത്തിന്റെ നിരക്കും കൂട്ടിയാണ് കാണിച്ചിരിക്കുന്നത്. ഇങ്ങനെ തെറ്റായ കണക്കുകള്‍ ഉപയോഗിച്ചാണ് ഡിപിആര്‍ തയ്യാറാക്കിയതും ഈ പ്രോജക്ട് ലാഭകരമാണെന്ന് വരുത്താനുമാണെന്നാണ് ആക്ഷേപം.

ഇ.കെ. കനാല്‍ 14 മീറ്റര്‍ വീതി കൂട്ടി ലാഭകരമല്ലാത്ത ഈ പദ്ധതിക്ക് ശ്രമിക്കുന്നതിന് പകരം ചുരുങ്ങിയ ചിലവില്‍ കല്ലായിക്കും എരഞ്ഞിക്കലിനും ഇടക്കുള്ള ദൂരം കടലില്‍ കൂടി ചരക്ക് ഗതാഗതമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കനോലി കനാല്‍ തീരജന സംരക്ഷണ സമിതി പറയുന്നത്. കനാല്‍ വികസനം ജനദ്രോഹമാക്കുന്നതിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 8ന് വൈകിട്ട് 3ന് മുതലക്കുളം മൈതാനിയില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കും. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കനോലി കനാല്‍ തീരജന സംരക്ഷണ സമിതി ഭാരവാഹികളായ അരവിന്ദാക്ഷന്‍, ഷംസുദ്ദീന്‍, മൊയ്ദ്ദീന്‍ കണ്ണംകോടന്‍, രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.