കോഴിക്കോട്: ഗവ. മെഡിക്കല്‍കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ മലയോര പ്രദേശമായ മുക്കം കാരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സമ്പൂര്‍ണ്ണ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തും. കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 3000 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍കാര്‍ഡുകള്‍ നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്‌കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ മെഡിക്കല്‍കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ ചികിത്സക്കെത്തും.ലാബ് പരിശോധനകള്‍ മറ്റ് ടെസ്റ്റുകള്‍ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ക്യാമ്പിന്റെ വിജയത്തിനായി പ്രൊഫ. ടി.പി. രാജഗോപാല്‍(ചെയര്‍മാന്‍), ഹംസ കണ്ണാട്ടില്‍(കണ്‍വീനര്‍) വിപുലമായ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളില്‍ തൊഴില്‍ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ടോ തൊഴിലുടമ മുഖേനയോ ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന് 0495 2350205, 2297172.
















