Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംബേദ്കറുടെ പേര് ഒഴിവാക്കിയതില്‍ പ്രതിഷേധം; ശിലാഫലകത്തില്‍ തെറ്റ് പറ്റിയതെന്ന് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:19 am IST
in Kerala

കാക്കനാട്: തൊഴില്‍ പരിശീലന കേന്ദ്രം പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിനായി സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്ന് ഡോ.ബി.ആര്‍.അംബേദ്കറുടെ പേര് ഒഴിവാക്കിയ തൃക്കാക്കര നഗരസഭ നടപടിയില്‍ പ്രതിഷേധം.

രാഷ്‌ട്രീയ യുവജന,സാമുദായിക സംഘടകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കാക്കനാട് ജംങ്ഷന് സമീപം റെവന്യു പുറമ്പോക്കില്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി പൂട്ടിയിട്ടിരുന്ന ഡോ.ബി.അംബേദ്കര്‍-അയ്യന്‍കാളി സ്മാരക തൊഴില്‍ പരിശീന കേന്ദ്രം പൊളിച്ച് ഒരു കോടി ചെലവിട്ട് ഷോപ്പിങ് കോംപ്ലക്സും പരിശീലന കേന്ദ്രവും നിര്‍മിക്കാന്‍ പദ്ധതിയിട്ടതാണു വിവാദമായത്. ദിവസങ്ങള്‍ക്ക് മുമ്പ് തദ്ദേശ ഭരണമന്ത്രി കെ.ടി.ജലീലാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ നിലവിലുണ്ടായിരുന്ന പേര് ഒഴിവാക്കി അയ്യന്‍കാളി സ്മാരക തൊഴില്‍ പരിശീലന കേന്ദ്രമാക്കി പുനര്‍നാമകരണം നടത്തിയതാണ് സാമുദായിക,രാഷ്‌ട്രീയ സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയത്.

കെ.പി.എം.എസ് നേതാക്കള്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി. പഴയ പേര് നിലനിര്‍ത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെ പേര് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭ സെക്രട്ടറിയുടെ കാബിന് മുന്നില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു.യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശിലാ ഫലകത്തിലും നോട്ടീസിലും പിഴവ് സംഭവിച്ചതാണെന്നും അടുത്ത ദിവസം തന്നെ പിഴവ് തിരുത്തുമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യൂത്ത് ലീഗുകാര്‍ സമരം അവസാനിപ്പിച്ചത്.

പരിശീലന കേന്ദ്രം പുനര്‍നിര്‍മാണത്തില്‍ ഡോ. ബി.ആര്‍.അംബേദ്കര്‍-അയ്യന്‍കാളി സ്മാകര തൊഴില്‍ പരിശീലന കേന്ദ്രം എന്ന പേരില്‍ തന്നെയായിരിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. കൗണ്‍സിലര്‍മാരായ അജിത തങ്കപ്പന്‍, ഷീല ചാരു, ടി.ടി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സമുദായ സംഘടന നേതാക്കള്‍ സെക്രട്ടിക്ക് പരാതി നല്‍കിയത്. ശിലാ ഫലകത്തിലും, നോട്ടീസിലും പിഴവ് സംഭവിച്ചതാണെന്നും അടുത്ത ദിവസം തന്നെ തിരുത്തുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ.നീനു. നേതാക്കളെ ആക്ഷേപിക്കാന്‍ മനപൂര്‍വം ചെയ്തല്ല. നിര്‍ദിഷ്ട പദ്ധതിയുടെ നിര്‍മാണോദ്ഘാനത്തിനായി സ്ഥാപിച്ച ശിലാഫലകം മാറ്റി അംബേദ്കറുടെ പേര് കൂടി ഉള്‍പ്പെടുത്തി പുതിയത് സ്ഥാപിക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.

ജനകീയാസൂത്രത്തില്‍ പദ്ധതി പ്രകാരം 1997- ’98 കാലഘട്ടത്തിലാണ് അന്നത്തെ തൃക്കാക്കര പഞ്ചായത്ത് കാക്കനാട് ജങ്ഷന് സമീപം ഏഴ് സെന്റ് റവന്യു പുറമ്പോക്കില്‍ അംബേദ്കര്‍-അയ്യന്‍കാളി സ്മാകര തൊഴില്‍ പരിശീലന കേന്ദ്രം നിര്‍മിച്ചത്. വിവിധ തൊഴില്‍ പരിശീലനത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പരിശീലന കേന്ദ്രം തുറന്നില്ല. കാല്‍ നൂറ്റാണ്ടിലേറെ അടച്ചിട്ടിരുന്ന കെട്ടിടം പൊളിച്ച് ധൂര്‍ത്തിന്റെ തെളിവുകള്‍ നഗരസഭ നശിപ്പിക്കുകയായിരുന്നുവെന്ന് അംബേദ്കര്‍ സാംസ്‌കാരിക സമിതി നേതാക്കള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.