Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പേരിട്ടു; രമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:39 am IST
in Samskriti

ആ ദമ്പതികള്‍ സന്യാസിവര്യന്റെ മുന്നറിയിപ്പുകേട്ട് ആശ്ചര്യപ്പെട്ടു. അവരുടെ ആശ്ചര്യം കണ്ടിട്ട് സന്യാസി വീണ്ടും പറഞ്ഞു എന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. ഭാവിയില്‍ ശ്രീരാമനും, ശ്രീകൃഷ്ണനും ഒപ്പം ഈ കുട്ടിയും ആരാധിക്കപ്പെടും. ഈ കുട്ടി വലുതാകുമ്പോള്‍ അവരുടെ ജീവിതകാലത്തു തന്നെ അവരുടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെടും. അവര്‍ ലോകത്തിന്റെ ദിവ്യമാതാവായി അറിയപ്പെടും.

അവര്‍ സന്യാസി ഇരുന്ന പീഠത്തിലേക്ക് നോക്കിയപ്പോള്‍ പീഠം ശൂന്യമായിരുന്നു. ആ സന്യാസി അപ്രത്യക്ഷനായിരിക്കുന്നു. അവര്‍ ആ സന്യാസിയെ അന്വേഷിക്കാന്‍ വേലക്കാരെയും പരിചയക്കാരെയും അയച്ചുനോക്കി. പക്ഷെ ആര്‍ക്കും അദ്ദേഹത്തിന്റെ ഒരു പൊടിപോലും കാണാന്‍ കഴിഞ്ഞില്ല. വേറാരും ആ സന്യാസിയെ കണ്ടിട്ടുമില്ല. അവര്‍ സ്വയം ഉള്‍പ്രേരണകൊണ്ടു ഒന്നു മനസസ്സിലാക്കി. ഈശ്വരന്‍ തന്നെയാണ് സന്യാസിയായി തങ്ങളെ അനുഗ്രഹിക്കാനും ഈ ദിവ്യസന്ദേശം നല്‍കാനും വന്നത് എന്ന്. ആ സന്യാസിയുടെ പാദങ്ങള്‍ പതിഞ്ഞ സ്ഥലത്തെ പവിത്രമായ ധൂളി എടുത്ത് അവര്‍ ശിരസ്സില്‍ അണിഞ്ഞു.

ആ അനുഗൃഹീത ദമ്പതികള്‍ സന്യാസിയുടെ പ്രവചനം സത്യമാകുവാന്‍ വേണ്ടി അതിയായ താല്പര്യത്തോടെ കാത്തിരുന്നു. ആയിടക്ക് ശ്രീദേവി ഗര്‍ഭിണിയായി. ശ്രീകൃഷ്ണന്റെ ജനനത്തിനു മുമ്പ് ദേവകിക്കുണ്ടായപോലെ ദിവ്യമായ അനുഭവങ്ങള്‍ ആ സമയത്ത് അവര്‍ക്കുണ്ടായി. അവരുടെ ശരീരത്തില്‍ ഒരു പ്രഭ പ്രത്യക്ഷപ്പെട്ടു. അവരുടെ ഹൃദയം മാനവസമൂഹത്തോടുള്ള മാതൃസ്‌നേഹംകൊണ്ട് നിറഞ്ഞു കവിഞ്ഞു. ചില സമയത്ത് ഓംകാരവും മറ്റു ദിവ്യശബ്ദങ്ങളും അവരില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരുന്നു. ആ സമയത്ത് അവരെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും ആനന്ദകരമായ അനുഭവം ഉണ്ടായി. ഈ ശുഭസൂചനകളെല്ലാം ഒരു ദിവ്യമായ അവതാരത്തിന്റെ മുന്നോടിയായിരുന്നു.

കര്‍പ്പൂരത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം കലര്‍ന്ന ഒരു സ്വര്‍ഗ്ഗീയ സുഗന്ധം ശ്രീദേവിയില്‍ നിന്നും പ്രസരിക്കാന്‍ തുടങ്ങി. അവസാനം കാത്തിരുന്ന ആ ശുഭമുഹുര്‍ത്തം എത്തിച്ചേര്‍ന്നു. 1911 മാര്‍ച്ച് 4 ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക് 12.45, അശ്വതി നക്ഷത്രത്തില്‍ സര്‍വ്വഗുണങ്ങളോടും കൂടിയ വിശ്വജനനി മംഗലാപുരത്തു അവതരിച്ചു. ആ കുട്ടിക്കു ചുറ്റും നിന്ന എല്ലാവര്‍ക്കും പരിശുദ്ധമായ ഒരു ആനന്ദം അനുഭവപ്പെട്ടു. പരിസരത്തെ ക്ഷേത്രങ്ങളില്‍ നിന്നും പതിവില്ലാത്ത മണികളുടെ മംഗളദ്ധ്വനി മുഴങ്ങി. അമ്മയുടെ അവതാരത്തിന്റെ വിളംബരംപോലെ തോന്നിച്ചു ആ മണിനാദങ്ങള്‍. സാധാരണ കുട്ടികള്‍ പ്രസവിച്ച ഉടനെ കരയുന്നപ്പോലെ ആ ദിവ്യശിശു കരഞ്ഞില്ല. അതിനു പകരം ആ ചുണ്ടുകളില്‍ ഒരു ശാന്തമായ പുഞ്ചിരി കളിയാടിയിരുന്നു.

ദിവ്യശിശുവിന്റെ ജനനത്തെകുറിച്ച് ആ കുട്ടിയുടെ ദര്‍ശനത്തിന്റെ സന്തോഷം പങ്കുവെയ്‌ക്കാന്‍ പുരുഷന്‍മാരും, സ്ത്രീകളും ആ വീട്ടിലേക്ക് അണമുറിയാതെ പ്രവഹിക്കാന്‍ തുടങ്ങി. ദിവ്യ ശിശു തന്നെ. എല്ലാവരും പറഞ്ഞു. സാധാരണ കുട്ടികള്‍ കൈകാലിട്ടടിച്ചു കരയുന്നതിനു പകരം ആ കുഞ്ഞുമുഖത്ത് എല്ലാവരെയും മോഹിപ്പിക്കുന്ന ഒരു പാല്‍പ്പുഞ്ചിരിയായിരുന്നു.

എന്തൊരു സൗന്ദര്യം. ആ മുഖത്തിനു ചുറ്റും എന്തൊരു പ്രകാശം… എല്ലാവരും അശ്ചര്യത്തോടെ പറഞ്ഞു. മാതാപിതാക്കള്‍ക്കും, തോട്ടടുത്ത ബന്ധുക്കള്‍ക്കും സാക്ഷാല്‍ ദേവി തന്നെയാണ് അവരുടെ ഇടയില്‍ അവരെ അനുഗ്രഹിക്കാന്‍ അവതരിച്ചിരിക്കുന്നത് എന്ന് ബോദ്ധ്യമായി. അവരെല്ലാവരും കണ്ണടച്ചു തല കുനിച്ചു കൈകൂപ്പി നിന്നു. കുഞ്ഞിനെ കാണാന്‍ വന്നവര്‍ക്കൊന്നും അവിടം വിട്ടുപോകാന്‍ മനസ്സുവന്നില്ല. ഒരുതവണ കണ്ടതിന്റെ ആനന്ദവും ശാന്തിയും അടുത്ത തവണ വരുന്നതുവരെ അവരില്‍ നിലനിന്നു. ശ്രീകൃഷ്ണന്റെ ഗോകുലംപോലെയായി മംഗലാപുരത്തെ ഇപ്പോഴത്തെ അവസ്ഥ.

ഗൗഡസാരസ്വത സമ്പ്രദായപ്രകാരം 12-ാം ദിവസം നാമകരണം എല്ലാ ചടങ്ങുകളോടും പൂജകളോടും കൂടി നടത്തപ്പെട്ടു. ആ കുഞ്ഞിന് ‘രമ’ എന്ന് നാമകരണം ചെയ്തു. രമ എന്നാല്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നവള്‍ എന്ന് അര്‍ത്ഥം. ഇവിടെ മനുഷ്യസമൂഹത്തിലെ സ്വന്തം കുട്ടികള്‍ക്ക് സന്തോഷം പ്രദാനം ചെയ്യാന്‍ സാക്ഷാല്‍ ദേവി തന്നെ വന്നിരിക്കുന്നു. ദിവ്യതയുള്ള ഒരു ശിശു ജനിച്ചിട്ടുണ്ടെന്ന് കേട്ട് ഭക്തന്‍മാരും കാണാന്‍ ആഗ്രഹമുള്ളവരും ആ ഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

പുതിയ വാര്‍ത്തകള്‍

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.