ജനീവ: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്‌ക്കുന്‍ പട്ടണത്തിലുണ്ടായ രാസായുധ ആക്രമണം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന. സംഭവത്തില്‍ രാസായുധ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സാലമ പറഞ്ഞു.
ഇത്തരം രാസായുധ ഉപകരണങ്ങളുടെ ഉപയോഗം തടയുന്നതിനു അന്താരാഷ്‌ട്ര നിയമങ്ങള്‍ നിലവിലുള്ളതാണെന്നും, രാസായുധ ഉപകരണങ്ങളുടെ ഉപയോഗം നാടിനു താങ്ങാന്‍ കഴിയാത്തത്ര ഭീകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ ഇഡ്ലിബില്‍ കുറവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടേക്ക് അടിയന്തര വൈദ്യസഹായമുള്‍പ്പെടെയുള്ളവ ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
















