കൊച്ചി: ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യയുടെ എക്സ്ഇ വിഭാഗത്തിലെ ഏറ്റവും പുതിയ ഡീസല്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയിലെത്തി. 2.0 ലിറ്റര്‍ എഞ്ചിന്, 132 കിലോ വാട്ട് പവര്‍ ഔട്ട്പുട്ട്, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്, ജാഗ്വാര്‍ ഡ്രൈവ് കണ്ട്രോള്, ടോര്‍ക്ക് വെക്ടറിംഗ്, 380 വാട്ട് മെറിഡിയന് സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 8 ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയ കണ്ട്രോള് ടച്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയവ സവിശേഷതകള്‍.
ഇന്ത്യയിലുടനീളമുള്ള 24 അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകളില് പെട്രോള്‍-ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്. 38.25 ലക്ഷം രൂപയാണ് ജാഗ്വാര്‍ എക്സ്ഇ ഡീസല്‍ വേരിയന്റിന്റെ ദല്‍ഹി എക്സ് ഷോറൂം വില. പെട്രോള്‍ വേരിയന്റിന് 37.25 ലക്ഷം രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: