ന്യൂദല്‍ഹി: പേ ടിഎം പേയ്മെന്റ് ബാങ്ക് തുടങ്ങി. സേവിങ്ങ്്സ് നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശയാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപവരെ മാത്രമേ ഇതില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയൂ.
എയര്‍ടെല്‍ പേമെന്റ് ബാങ്ക് 7.25 ശതമാനവും ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് 5.5 ശതമാനവും പലിശയാണ് നല്‍കുന്നത്. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ നല്കുന്ന പലിശയാണ് പേ ടിഎം ബാങ്കും നല്‍കുന്നത്.
മറ്റു ബാങ്കുകള്‍ ഇൗടാക്കുന്ന എടിഎം നിരക്കാണ് പേ ടിഎമ്മും ഈടാക്കുക. സാധാരണ നഗരങ്ങളില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടും മെട്രോ നഗരങ്ങളില്‍ മൂന്ന് സൗജന്യ ഇടപാടുകളും. അതിനു ശേഷം ഓരോ തവണ പണമിടപാടു നടത്താനും 20 രൂപ. ഉപഭോക്താക്കള്‍ക്ക് പേ ടിഎം ബാങ്ക് റൂപേ കാര്‍ഡ് നല്‍കും. അതിന് വാര്‍ഷിക ഫീ നൂറു രൂപ. ചെക്ക് ബുക്കും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: