നാദാപുരം: നിരാഹാരം അനുഷ്ഠിക്കുന്ന അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യത. ഇന്നലെ മാറ്റാന്‍ ശ്രമം നടന്നെങ്കിലും എതിര്‍പ്പ് മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാടിന്റെ നാനാഭാഗത്തുനിന്നും ജനപ്രവാഹമാണ്.
സമരത്തിന് പിന്തുണയുമായി സഹപാഠികള്‍ ഇന്നെത്തും. വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളിലെ അവിഷ്ണയുടെ ക്ലാസ്സിലെ കൂട്ടുകാരികളാണ് ഇന്ന് രാവിലെ മുതല്‍ അവിഷ്ണയുടെ വീട്ടില്‍ നിരാഹാരമിരിക്കുക.
ഇന്നലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ വീട്ടിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു . ഇന്നലെ ഉച്ചയോടെ വി. എസ്. അച്യുതാനന്ദനും , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുംഅവിഷ്ണയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. സമരത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന സിപിഎം നിലപാട് മാറ്റാന്‍ ആലോചിക്കുകയാണ്. ഇന്നലെ സിപിഎം ഏരിയാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി. സമരം പൂര്‍ണ്ണമായി സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം അണികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
















