പേരാമ്പ്ര: പന്തിരിക്കര ടൗണില്‍ നിര്‍മ്മിക്കുന്ന ഷോപ്പിങ്ങ് കോംപ്ലക്‌സ് ഇന്റര്‍ലോക്ക് പാകി ഒരാഴ്ചക്കകം പൊട്ടിപൊളിഞ്ഞു. നിലവാരം കുറഞ്ഞ ടൈല്‍ വെറും മണ്ണിലാണ് പാകിയത്. സി ിഎം പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തന കരാര്‍ ലീഗ് മെമ്പറുടെ മകനായിരുന്നു നല്‍കിയിരുന്നത്. ഒരു ലക്ഷത്തില്‍ താഴെ ചെലവ് വരുന്ന കരാര്‍ രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്‌ക്കാണ് നല്‍കിയത്.പഞ്ചായത്ത് ഭരിക്കുന്ന മുസ്ലീം ലീഗും പ്രതിപക്ഷമായ സി.പി.എമ്മും അടവു സമയം സമര്‍ത്ഥമായി നടപ്പാക്കുന്ന ചങ്ങരോത്ത് പഞ്ചായത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഷോപ്പിങ്ങ് കോപ്ലക്‌സ് ഇന്റര്‍ലോക്ക് അഴിമതി പുറത്ത് കൊണ്ടുവരാന്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി പന്തിരിക്കര ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു കെ.കെ മോഹനന്‍, എ.സി രാധാകൃഷ്ണന്‍ സംസാരിച്ചു.
















