വടകര: സിപിഎം നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോലീസ് കാണിക്കുന്ന അമിത താല്‍പര്യമാണ് കേരളത്തിലെ ക്രമസമാധാന നില വഷളാകാന്‍ കാരണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വടകര എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി തന്നെ ലംഘിക്കുകയാണ്. പ്രാദേശിക സിപിഎം നേതാക്കള്‍ നല്‍കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ്‌സേവാ പ്രമുഖ് എം. പ്രദീപന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം. ബാലകൃഷ്ണന്‍, മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രജിനേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
വടകര അടക്കാത്തെരുവില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
















