കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രത്തിലെ കലശമഹോത്സവത്തില് കലശം അലങ്കരിക്കുന്നതിനുള്ള കവുങ്ങിന് പൂക്കളുമായി പൂക്കാര്‍ കളരികളിലെത്തി. ഇന്നും നാളെയുമാണ് കലശ മഹോത്സവം. കലശം അലങ്കരിക്കുന്നതിനുള്ള കവുങ്ങിന് പൂക്കുലകള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള പൂക്കാര്‍ സംഘം തിങ്കളാഴ്ച രാവിലെയാണ് ദേവസ്ഥാനത്ത് പ്രാര്‍ഥിച്ച് ആചാരസ്ഥാനികരുടെയും കലശക്കാരന്റെയും അകമ്പടിയോടെ പൂവുകള്‍ ശേഖരിക്കാനിറങ്ങിയത്. മടിക്കൈ, അടോട്ട് മുത്തേടത്ത് കുതിര് കളരി, കിഴക്കുകര ഇളയിടത്ത് കുതിര് കളരി എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കാര്‍ പൂവുകള്‍ തേടിയിറങ്ങിയത്.
അകത്തെ കലശദിനമായ ഇന്ന് വയല്ക്കരയിലേ കശലമടക്കം മൂന്ന് കലശങ്ങളും, പുറത്തേ കലശമായ നാളെ മടിക്കൈ, അടോട്ട് മൂത്തേടത്ത് കുതിര്, കിഴക്കുംകര ഇളയിടത്തു കുതിര് എന്നിവടിങ്ങളില്‍ നിന്ന് ഈ രണ്ടു കലശം വീതം തലയിലെടുക്കുന്ന ആറു കലശങ്ങളുമാണ് എഴുന്നള്ളിക്കുക.
കലശമഹോത്സവത്തോടനുബന്ധിച്ച് അകത്തേ കലശദിനമായ ഇന്ന് രാമ സീതാ പുരാവൃത്ത കഥ ഓര്‍മ്മിപ്പിക്കുന്ന മണാളനും മണാട്ടിയും തെയ്യവും കളരി ദേവതയായ മാഞ്ഞാളിയമ്മയും അരങ്ങിലെത്തും. പുറത്തേ കലശദിവസമായ നാളെ കാളരാത്രിയമ്മ, ക്ഷേത്രപാലകനീശ്വരന്, നടയില്‍ ഭഗവതി എന്നീ തെയ്യകോലങ്ങള്‍ അരങ്ങിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: