പാലക്കാട്: പാലക്കാടിന്റെ തനിമയും മഹിമയും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന കാളവണ്ടി വിസ്മൃതിയിലേക്ക്. ഒരു കാലത്ത് ഗതാഗതത്തിനും വ്യാപാരാവശ്യങ്ങള്‍ക്കും പാലക്കാട്ടുകാര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് കാളവണ്ടിയായിരുന്നു.
ഒരു കാലത്ത് കാര്‍ഷികവൃത്തിക്കായി ആളുകള്‍ ആശ്രയിച്ചിരുന്നത് കാളനണ്ടിയെയായിരുന്നു. എന്നാല്‍ ഗതാഗതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ഓട്ടോറിക്ഷകളും , നാലുചക്ര-മുച്ചക്ര വാഹനങ്ങളും സജ്ജീവമായതോടെ കാളവണ്ടികള്‍ അവക്ക് വഴിമാറി.ജില്ലയുടെ കിഴക്കന്‍ ഭാഗത്തുള്ളവരാണ് ഇന്നും കാളവണ്ടിയെ പല ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത്. വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവരാണ് നൂറ്റാണ്ടുകളായി കാളവണ്ടിയുടെ നിര്‍മ്മാണവുമായി ബന്ധപെട്ട കാര്യങ്ങള്‍ ചെയ്തുവരുന്നത്.
ഒരു പക്ഷേ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാളവണ്ടികള്‍ ഉള്ള ജില്ലയും പാലക്കാടാണ്, പ്രത്യേകിച്ച് കിഴക്കന്‍ മേഖലയില്‍. ഗതാഗതം, വ്യവസായം ,കൃഷി, വാണിജ്യം എന്നീ ആവശ്യങ്ങള്‍ക്കാണ് നിരവധിയാളുകള്‍ കാളവണ്ടിയെ ആശ്രയിച്ചിരുന്നത്. പൊള്ളാച്ചി, ദിണ്ഡിഗല്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും കാളവണ്ടിയെ ഇപ്പോഴും ആശ്രയിക്കുന്നത്.
തേക്ക്, കരിവേലകം എന്നിവയുടെ മരങ്ങള്‍ ഉപയോഗിച്ചാണ് കാളവണ്ടിയുടെ നിര്‍മ്മാണം.കാളവണ്ടി, സവാരി വണ്ടി, ഒറ്റകാടി, സൈക്കിള്‍ തട്ട എന്നീ നാലു തരത്തിലാണ് ഇവയുള്ളത്.വലിയ വണ്ടിയില്‍ ചക്രം,മേല്ബോഡി എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ്. ഇരു ചക്രങ്ങളിലായി കുംഭം, പട്ട, കാല്, പട്ടാവ്,ചിറ്റ് എന്നിവ ഉള്‍പെടുന്നു.48 കിലോയാണ് ചക്രഭാരം.മേല്ബോഡിയില് ചട്ടം, കഴി,കോല്‍മരം, വില്ല്, കുത്ത് കട്ട,കിളിക്കാല്,സവാരിത്തപ്പ, അച്ച്, പൂവട്ട്, കുടമണി, അള്ള്ക്കട്ട്, പടക്കണി, തകിട്, സൈഡ് പലക, ബാക്ക് പലക, പെട്ടി, ചട്ടപൂണ്, കൊണ്ടചട്ടപ്പൂണ്, ചവുട്ട്പടി, എന്നീ ഭാഗങ്ങള്‍ ഉള്‍പെടുന്നു.
ഒറ്റക്കാടി വണ്ടിയില്‍ ഒരു കാളയാണുള്ളത്.കാര്‍ഷിക മേഖലക്കാണ് ഇതിന്റെ പ്രധാന ഉപയോഗം. ഒരു വണ്ടിക്ക് ഏകദേശം അറുപതിനായിരം രൂപ വിലവരും. ഒരു കാലത്ത് വ്യാപാര ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് കാളവണ്ടിയെയാണ്. ഇന്നും പലയിടങ്ങളിലും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ഇവയുടെ ഉപയോഗം ജില്ലയിലുണ്ട്.
കാളവണ്ടിയുടെ ചക്രത്തില്‍ ഇരുമ്പ്പട്ട ഉപയോഗിക്കുന്നതുമൂലം റോഡുകള്‍ തകരുന്നുവെന്ന കാരണത്താല്‍ അവ റബറൈസ് ചെയ്തു. അതേസമയം സവാരി വണ്ടിയുടെ ഉപയോഗം കൂടി വരികയും ചെയ്തു. സവാരികള്‍ക്കും മത്സരങ്ങള്ക്കുമാണ്ട ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റു വണ്ടികളിള്‍ നിന്നും വ്യത്യസ്തമായി ചട്ടം, അഴിക്കപ്പ, സവാരിത്തപ്പ, ബെയറിംങ്, ഹബ്ബ്, അച്ച്, വില്ല്, മഡ്ഗാഡ്, എന്നിവ ഇതില്‍ ഉള്‍പെടുന്നു.
ഇവ സാവാരി സുഗമമ്ാക്കാല് സഹായിക്കുന്നു. സാവാരി വണ്ടിക്ക് സീസണ് അനുസരിച്ചാണ് ആവശ്യം.സൈക്കിള്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വണ്ടികളാണ് സൈക്കിള്ത്തട്ട. മറ്റു വണ്ടികളെ അപേക്ഷിച്ച് വിലക്കുറവും ചെറുതുമാണിവ. ഇതിന് ഇരുപതിനായിരത്തില്‍ താഴെ വിലവരു.മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് ആവശ്യക്കാരുടെ എണ്ണവും കുറവാണ്.
കാളവണ്ടികളുടെ മാതൃകയില്‍ ഇരുമ്പ് ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ് ഇരുമ്പ് വണ്ടി. കാളവണ്ടി, സവാരി വമ്ടി, ഒറ്റക്കാടി എന്നിവയും ഇരുമ്പ് ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയും. ഇരുമ്പും ടയറുമാണ് ചക്രനിര്മ്മാണത്തിന് ഉപയോഗിക്കുന്നത്. ആവശ്യക്കാര്ക്കുടുതല് ഇതിനാണ്.
പ്രകൃതിയോട് ഇണങ്ങിയ കരഗതാഗത മാര്‍ഗത്തിനാണ് ഇവയുടെ ഉപയോഗം. ആധുനിക ഗതാഗത മാര്‍ഗം വര്‍ദ്ധിച്ചതോടെ കാളവണ്ടിയുടെ ഉപയോഗം കുറഞ്ഞുവെന്നുവേണം പറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: