തൃശൂര്‍: ദിവാന്‍ജിമൂല മല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി റെയില്‍വെ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനുള്ള ഉത്തരവ് ഉടന്‍തന്നെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്ക് നല്‍കും.
റെയില്‍വേ ബോര്‍ഡാണ് ഇതിനുള്ള അനുമതി നല്‍കുക. ചുരുങ്ങിയത് ഏഴുദിവസമെങ്കിലും രണ്ടു ലൈനിലൂടെയുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം നിയന്ത്രിക്കേണ്ടിവരും.
വൈദ്യുതി ലൈനുകള്‍ പോകുന്ന രണ്ടു പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കേണ്ടിയും വരുന്നതിനാല്‍ കൂടുതല്‍ സമയം ആവശ്യമായിവരും.
മേല്‍പ്പാലനിര്‍മാണം അവസാനഘട്ടത്തിലെത്തിയെങ്കിലും ട്രെയിനുകളുടെ സര്‍വീസ് നിയന്ത്രിക്കാതെ ഇനി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകില്ല.
അടുത്തയാഴ്ച മുതല്‍ ട്രെയിനുകള്‍ നിയന്ത്രിച്ച് മേല്‍പ്പാലനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇതോടെ അവസരമൊരുങ്ങി.
















