കൊയിലാണ്ടി: കൊയിലാണ്ടിയെ സംഘര്‍ ഷഭൂമിയാക്കാന്‍ സിപിഎം ശ്രമം. ഇതിനായി വിദ്യാ ര്‍ത്ഥികളെവരെ സിപിഎം രംഗത്തിറക്കുന്നു. കഴിഞ്ഞദിവസം എളാട്ടേരി ശ്രീ തെക്കെയില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം തടസപ്പെടുത്താന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചത് ഇതിന്റെ അവസാന തെളിവാണ്. കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്ഷേത്രോത്സവങ്ങളില്‍ ചുവന്നമുണ്ടും ചെഗുവേരയുടെ ചിത്രമുള്ള ബനിയനും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രമുറ്റത്ത് നിന്നുവരെ മുദ്രാവാക്യം വിളിക്കുന്ന അവസ്ഥയുണ്ടായി. ഈ അക്രമി സംഘത്തെ സിപിഎം നേതൃത്വം കയറൂരിവിട്ടിരിക്കുകയാണ്. എംഎല്‍ എയുടെ പൂര്‍ണ പിന്തുണ യുള്ള അക്രമി സംഘ ത്തെ സംരക്ഷിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ചേലിയയിലെ ബസ്‌സ്റ്റോപ്പും അക്രമികള്‍ തകര്‍ത്തിരുന്നു. മാരകായുധങ്ങളുമായി ക്ഷേത്രപ്പറമ്പിലെത്തിയ അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവാത്തത് ഭരണകക്ഷിയുടെ സമ്മര്‍ദ്ദം കൊണ്ടാണ്.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള അക്രമികളെ നിയന്ത്രിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ ഉണ്ടാവുമെന്നും സിപിഎം നേതൃത്വവും രക്ഷിതാക്കളും ഇത് തിരിച്ചറിയണമെന്നും ഹിന്ദുഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി ബൈജു കൂമുള്ളി പറഞ്ഞു.
ക്ഷേത്രോത്സവങ്ങള്‍ കാണാന്‍ ഭയമില്ലാതെ എത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. ഇതിനെ സംഘടിത ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ. ഷൈനു, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
















