Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യവും രഹസ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 04:43 pm IST
in Samskriti

മക്കളേ, ജീവിതത്തില്‍ രണ്ടുകാര്യങ്ങള്‍ വളരെ പ്രധാനമാണ് സത്യവും രഹസ്യവും. സത്യമാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്; സത്യവും ധര്‍മ്മവും ഒരിക്കലും നമ്മള്‍ കൈവെടിയുവാന്‍ പാടില്ല.

അസത്യഭാഷണം, പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും അനേകം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരു കള്ളം പറഞ്ഞാല്‍ പിന്നീടത് സ്ഥാപിക്കാനായി അനേകം കള്ളം പറയേണ്ടി വരും. കള്ളം പറയുന്നവരെ ക്രമേണ ആരും വിശ്വസിക്കാതാവും. സമൂഹത്തില്‍ അവര്‍ക്കുള്ള മാന്യത തന്നെ നഷ്ടപ്പെടും. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ സത്യവും എല്ലാവരോടും തുറന്നു പറയാനുള്ളതുമല്ല. സാഹചര്യവും, ആവശ്യവും കണക്കിലെടുത്തു വേണം സത്യമാണെങ്കിലും അത് വെളിപ്പെടുത്തുവാന്‍. അതുകൊണ്ടാണ് പറയുന്നത്, ഒരു വാക്ക് നമ്മള്‍ ഉച്ചരിക്കുന്നതിനു മുമ്പായി മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്.

ഒന്നാമതായി ആ പറയുന്നതു സത്യമാണോ എന്ന്; അസത്യമാണെങ്കില്‍ ഒരിക്കലും പറയരുത്.

രണ്ടാമത് നമ്മള്‍ പറയുന്ന കാര്യം ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടാക്കുന്നതാണോ എന്ന്; ആര്‍ക്കും പ്രയോജനമില്ലാത്തതാണെങ്കില്‍ പറയരുത്. മൂന്നാമതായി, നമ്മുടെ വാക്കുകള്‍ മറ്റാര്‍ക്കെങ്കിലും അന്യായമായി വേദനയുളവാക്കുന്നതാണോ എന്ന്; അങ്ങനെയുള്ളതാണെങ്കില്‍ അത് സത്യമാണെങ്കിലും വെളിപ്പെടുത്തരുത്.

ഒരു കാര്യം സത്യമാണെങ്കിലും രഹസ്യമാക്കി വയ്‌ക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഒരു സ്ത്രീ ഒരു തെറ്റു ചെയ്തുപോയി. അതു ലോകമറിഞ്ഞാല്‍ അവരുടെ ഭാവി ഇരുളടയും. അല്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായെന്നും വരാം. അത്തരം സാഹചര്യത്തില്‍ അത് വെളിപ്പെടുത്തരുത്. അങ്ങനെയായാല്‍ ഒരുപക്ഷെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ഭാവിയില്‍ ഒരു നല്ല ജീവിതം നയിക്കുവാനും അവര്‍ക്കു കഴിഞ്ഞെന്നു വരാം. ഇവിടെ സത്യം വിളിച്ചു പറയുന്നതിനേക്കാള്‍ ഉത്തമം അതു രഹസ്യമാക്കി വയ്‌ക്കുന്നത് തന്നെയാണ്. അതുവഴി ഒരു ജീവനെയും ഒരു കുടുംബത്തെ തന്നെയും രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍, സാഹചര്യങ്ങളുടെ എല്ലാ വശങ്ങളും കണക്കിലെടുത്തു വേണം ഇത്തരം തീരുമാനത്തില്‍ എത്തുവാന്‍. നമ്മുടെ ഈ വിവേചനം മറ്റൊരാള്‍ക്കും തെറ്റ് ആവര്‍ത്തിക്കുവാനുള്ള പ്രേരണയാകാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരിക്കല്‍, ഒരു കുട്ടി അപകടത്തില്‍പ്പെട്ടു മരിച്ചു. കുട്ടിയുടെ വീട്ടില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയാണു് അപകടം ഉണ്ടായതു്. കുട്ടിയുടെ അമ്മയുടെ ഏക സന്തതിയാണ് ഈ കുട്ടി. ഒരുപക്ഷേ, കുട്ടി മരിച്ചെന്നു പെട്ടെന്നു കേട്ടാല്‍ ആ അമ്മയും ഹൃദയം പൊട്ടി മരിച്ചെന്നു വരും. അതിനാല്‍, വിവരം അറിയിക്കാനായി, ഒരാള്‍ അവര്‍ക്കു ഫോണ്‍ ചെയ്തത് ഇങ്ങനെയാണു്, ”നിങ്ങളുടെ കുട്ടി ഒരു ചെറിയ അപകടത്തില്‍പ്പെട്ടു. ഇവിടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വേഗം വരണം” സത്യം പൂര്‍ണ്ണമായും ഇതല്ലെങ്കിലും ഇങ്ങനെ പറയുന്നതിലൂടെ നൂറു കിലോമീറ്റര്‍ യാത്ര ചെയ്ത് എത്തുന്നതുവരെയെങ്കിലും തീവ്ര ദുഃഖം അനുഭവിക്കുന്നതില്‍ നിന്നും അവരെ ഒഴിവാക്കാം. മാത്രമല്ല, കുട്ടിക്കു് മരണം സംഭവിച്ചു എന്ന് പിന്നീട് ആ അമ്മ അറിഞ്ഞാലും അപ്പോഴേയ്‌ക്കും ഒരുപക്ഷേ, എന്തിനെയും നേരിടാനുള്ള ഒരു ശക്തി അവരില്‍ ഉണര്‍ന്നിട്ടുണ്ടാവും. മരിച്ചുവെന്നു പെട്ടെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്ര ആഘാതം അപകടത്തെക്കുറിച്ചറിഞ്ഞു കുറെ സമയം കഴിഞ്ഞശേഷം ഉണ്ടാകില്ല. സത്യം തത്കാലം ഒന്നു മറച്ചുവച്ചതു മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. മരിച്ച വ്യക്തി എന്തായാലും തിരിച്ചു വരില്ല. പക്ഷെ അതിന്റെ പേരില്‍ മറ്റൊരാളെ കൂടി നമ്മള്‍ കൊലയ്‌ക്കു കൊടുക്കേണ്ടതില്ലല്ലോ. ഇതുപോലുള്ള സാഹചര്യങ്ങളിലാണു് സത്യം വിളിച്ചു പറയേണ്ടതില്ലെന്നു പറയുന്നത്. ഇതിനെ മറ്റു കള്ളങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ കഴിയുകയില്ല.

സ്വന്തം കാര്യലാഭത്തിനു വേണ്ടി നമ്മള്‍ ഒരിക്കലും കള്ളം പറയാന്‍ പാടില്ല. എന്നാല്‍, നമ്മുടെ വാക്കും പ്രവൃത്തിയും കൊണ്ട് മറ്റൊരാള്‍ക്കും വേദനിക്കാന്‍ ഇടയാകരുത് എന്നതും അതുപോലെ പ്രധാന്യമുള്ളതാണ്. മറ്റൊരാളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വേദനിപ്പിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം.

സത്യം പറയുക എന്നതും, കള്ളം പറയാതിരിക്കുക എന്നതും പരമമായ ധര്‍മ്മമാണ്, അതൊരാദ്ധ്യാത്മിക സാധന കൂടിയാണ്. കാരണം, ഒരു കള്ളം പറയുമ്പോള്‍ നമ്മുടെയുള്ളില്‍ കുടികൊള്ളുന്ന മനഃസാക്ഷിയെ, അന്തര്യാമിയെ നമ്മള്‍ വഞ്ചിക്കുകയാണ്. ആ പ്രവൃത്തി നമ്മുടെ ആദ്ധ്യാത്മിക പുരോഗതിക്ക് തടസ്സമായി നില്ക്കും. എപ്പോഴും സത്യം പറയുന്നവര്‍ പിന്നെ എന്തു പറഞ്ഞാലും സത്യമായിത്തീരും. അവര്‍ സത്യത്തില്‍ത്തന്നെ എത്തിച്ചേരും, ഈശ്വരനില്‍ തന്നെ എത്തിച്ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.