തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ ഫാസിസ്റ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല വിവാദങ്ങളിലായി സര്‍ക്കാരിന് സമനില തെറ്റിയിരിക്കുകയാണ്. എല്ലാ സമരങ്ങളോടും അഭിപ്രായങ്ങളോടും സര്‍ക്കാരിന് അസഹിഷ്ണുതയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ഡിജിപിയുടെ ഓഫിസിനു മുന്നിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചുള്ള ഐജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ മുഖ്യമന്ത്രി പിണറായി തന്നെ വിധി പറഞ്ഞിരുന്നെന്നും ചെന്നിത്തല വിമര്‍ശിച്ചു.
അതേസമയം, ജിഷ്ണുവിന്റെ കുടുംബം സമരം നടത്തുന്നതിനെതിരെ ഗൂഢാലോചന നടത്തിയത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തത് പൊലീസിന്റെ ഗൂഢാലോചന അനുസരിച്ചാണ്. പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാനെ പിടികൂടിയത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞപ്പോഴാണെന്നും ചെന്നിത്തല പറഞ്ഞു.
















