വളയം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി നടത്തുന്ന ഉപവാസത്തിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധം അവരുടെ തനിനിറം പുറത്താക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉപവാസ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ സിപിഎം ജിഷ്ണുവിന്റെ കുടുംബത്തിനോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമത്തിലൂടെ ജനവികാരത്തെ ഇല്ലാതാക്കാനാണ് ശ്രമം. സമാധാനപരമായ സമരത്തെ നേരിടാനുള്ള സിപിഎം അസഹിഷ്ണുതയെ അംഗീകരിക്കാനാവില്ല അദ്ദേഹം പറഞ്ഞു.
സിപിഎമ്മുകാര്‍ രാത്രിയില്‍ സംഘടിച്ചെത്തി വളയം ടൗണില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. പോലീസ് നോക്കി നില്‍ക്കെ ബിജെപി കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അസഭ്യ വര്‍ഷം നടത്തികൊണ്ടാണ് സിപിഎം സംഘം പ്രകടനം നടത്തിയത്.
















