തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹിജയുടെയും ശ്രീജിത്തിന്റെയും ചികിത്സയ്‌ക്കായി പ്രത്യേക മെഡിക്കല്‍സംഘം രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ഈ പാനലിലുള്ളത്.
പ്രത്യേകസംഘം ഇരുവരെയും പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി സംഘം വിലയിരുത്തി. മൂന്നുമാസമായി ഖര ആഹാരം കഴിക്കാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍ മഹിജയ്‌ക്കുണ്ട്. അന്നുമുതലേ ദ്രാവകരൂപത്തിലുള്ള ആഹാരമായിരുന്നു മഹിജ കഴിച്ചിരുന്നത്. ആഹാരം കഴിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍ ആരോഗ്യനില മോശമാകും. ഇക്കാരണത്താല്‍ മഹിജയെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
ശ്രീജിത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സന്ദര്‍ശക ബാഹുല്യം ക്ഷീണിതനാക്കുന്നതായി മെഡിക്കല്‍ സംഘം അറിയിച്ചു.
















