കൊച്ചി: മുഖ്യധാരാ മാധ്യമങ്ങള്‍ പൊതു സമൂഹത്തോടുള്ള ചുമതലയും കടപ്പാടും നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്ന് അഭിഭാഷക പരിഷത്ത് സമ്മേളനത്തിന്റെ പ്രമേയം കുറ്റപ്പെടുത്തി. രാഷ്‌ട്രീയ മേലാളന്മാര്‍ക്ക് വിടുപണി ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം.
വാര്‍ത്തകളില്‍ കോര്‍പറേറ്റുകളുടെയും മുതലാളിമാരുടെയും രാഷ്‌ട്രീയക്കാരുടെയും താത്പര്യങ്ങള്‍ കണക്കിലെടുക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ സ്വയം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്. മാധ്യമരംഗം സംശുദ്ധീകരിക്കേണ്ടത് ആവശ്യമാണെന്നും പ്രമേയത്തില്‍ പറയുന്നു.
അഭിഭാഷക ക്ഷേമനിധിയിലെ അപാകം പരിഹരിക്കുക, കീഴ്‌ക്കോടതിയിലെ ന്യായധിപ നിയമനത്തിന് അഞ്ചുവര്‍ഷത്തെ അഭിഭാഷക പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാക്കുക, കേരളത്തില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും പാസാക്കി.
















