മലപ്പുറം: 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചെറിയ സമയത്തിനുള്ളില്‍ പ്രചാരണം ഗംഭീരമാക്കിയെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും.
മാര്‍ച്ച് 16ന് വിജ്ഞാപനമിറങ്ങിയതോടെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു. കൂടുതല്‍ ചര്‍ച്ചകളും വിവാദങ്ങളുമുണ്ടാക്കാതെ എല്ലാവരും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞെട്ടിക്കുന്നതായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പേര് ആദ്യമായി കേട്ട സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മിക്ക നേതാക്കളും പ്രചാരണത്തിനെത്തിയെങ്കിലും സിപിഎം ആ കാര്യത്തിലും പിശുക്ക് കാണിച്ചു.
മൂന്നുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ കെ.ഷാജി മോന്‍, പി.പി.എ. സഗീര്‍, എ.കെ ഷാജി, എന്‍.മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് ഫൈസല്‍, കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര എന്നീ ആറ് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.
















