കോഴിക്കോട്: ”ഒരിക്കലും പ്രതീക്ഷിക്കാത്തതാണിത്. അവസാന ലിസ്റ്റില്‍ ഉണ്ടെന്നറിഞ്ഞിരുന്നുവെങ്കിലും അപ്രതീക്ഷിതമാണിത്.” മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മി, അഭിനന്ദനവുമായി എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് പറഞ്ഞു. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഗള്‍ഫിലായിരുന്ന സുരഭി ഇന്നലെയാണ് വീട്ടിലെത്തിയത്.
നാട്ടുകാരുടെ സന്തോഷത്തില്‍ പങ്കുചേരാനാണ് താനെത്തിയതെന്ന് കുമ്മനം പറഞ്ഞു. പുരസ്‌കാരത്തോളം വലിപ്പമുണ്ട് നാട്ടുകാരുടെ സന്തോഷത്തിന്. ജനങ്ങളുടെ ഈ സന്തോഷം സുരഭിക്കുള്ള അംഗീകാരത്തെയാണ് കാണിക്കുന്നത്. കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി കെ. വി. സുധീര്‍, വാസുദേവന്‍ നമ്പൂതിരി, ഷൈമ, രവീന്ദ്രന്‍, മനോജ് എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
















