മുംബൈ: ഹെല്‍മെറ്റ് ധരിക്കാതെ പൊതുനിരത്തിലൂടെ യാത്ര ചെയ്ത യുവാക്കളെ ഉപദേശിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍. മുംബൈയില്‍ ട്രാഫിക് സിഗ്നലില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് തൊട്ടടുത്ത് ബൈക്കില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന രണ്ടുപേരെ ശ്രദ്ധയില്‍ പെട്ടത്.
പിന്നീട് അവരെ വിളിച്ച് ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കാന്‍ സ്നേഹപൂര്‍വ്വം ഉപദേശിച്ചു. അടുത്ത തവണ ഹെല്‍മറ്റ് ധരിക്കുമെന്ന് ഇരുവരില്‍ നിന്ന് ഉറപ്പും വാങ്ങിയാണ് സച്ചിന് അവിടെ നിന്ന് പോയത്. ഇതുസംബന്ധിച്ച് സച്ചിന് പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഏറെ പ്രചാരം നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: