Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈയേറ്റക്കാരുടെ സ്വന്തം ചിന്നക്കനാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:23 pm IST
in Kerala

പാപ്പാത്തിച്ചോലയ്‌ക്ക് സമീപം കൈയേറ്റക്കാര്‍ സ്ഥാപിച്ച കൂടാരങ്ങള്‍

മൂന്നാറിനു തൊട്ടടുത്തുള്ള പ്രകൃതി രമണീയമായ പ്രദേശമാണ് ചിന്നക്കനാല്‍. കൃത്യമായ അളവില്ലാത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതായി ഇവിടെയുണ്ട്. മൂന്നാറിനേക്കാള്‍ കൈയേറ്റം ചിന്നക്കനാലിലാണ്.

മൂന്നാര്‍-പൂപ്പാറ റോഡിന്റെ മധ്യഭാഗത്താണ് ചിന്നക്കനാല്‍. ഇവിടെ ഭൂമി കൈയേറ്റത്തിന് നേതൃത്വം നല്‍കിയത് ഒരു കുടുംബമാണ്. സര്‍ക്കാര്‍ തന്നെ ഇക്കാര്യം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധവുമുണ്ട്. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ സമയത്ത് ഇവര്‍ കൈയേറിയ 300 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. അശോക് കുമാര്‍ എന്ന ജില്ലാ കളക്ടറുടെ കരുത്താണ് ഇതിന് സര്‍ക്കാരിനെ സഹായിച്ചത്. അന്ന് വ്യാജ പട്ടയം ഉപയോഗിച്ചും മുക്തിയാര്‍ ഇടപാട് നടത്തിയും ഇവര്‍ സര്‍ക്കാരിന്റെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറി. പിന്നീട് മറിച്ചു വിറ്റ് കോടികള്‍ സമ്പാദിച്ചു.

വീട്ടുജോലിക്കാരുടെയും പരിചയക്കാരുടെയും പേരില്‍ അവര്‍ അറിയാതെ പട്ടയം സമ്പാദിച്ചായിരുന്നു മറിച്ചു വില്‍പ്പന. ഇതില്‍ ജിമ്മി സ്‌കറിയയ്‌ക്കെതിരെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ചില്‍ 142/2010, 919/ 2011 എന്നീ കേസുകള്‍ നിലനില്‍ക്കുന്നു. ഈ ഇടപാടില്‍ ഉപയോഗിച്ചത് വ്യാജ പട്ടയമാണെന്ന് കണ്ടെത്തിയിട്ടും ഒരു അന്വേഷണവും നടന്നില്ല.

സ്റ്റുവര്‍ട്ടിന്റെ ദുരൂഹ മരണം

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു തിരുവനന്തപുരം സ്വദേശി സ്റ്റുവര്‍ട്ട്. ഇടുക്കിയില്‍ ജോലിക്കെത്തി ചിന്നക്കനാലിലെ കൈയേറ്റക്കാരുമായി പരിചയത്തിലായി. ക്രമേണ ഭൂ മാഫിയയെ സഹായിച്ചു തുടങ്ങി. വൈകാതെ സ്റ്റുവര്‍ട്ടും സര്‍ക്കാര്‍ ഭൂമി കൈയേറി. ചിന്നക്കനാല്‍ മേഖലയില്‍ നടത്തിയ നിരവധി ഭൂമി കച്ചവടത്തിന് ഇയാളുടെ സഹായം ഭൂ മാഫിയയ്‌ക്ക് ലഭിച്ചു. ഇവരുടെ ഭൂമി തട്ടിപ്പ് കോട്ടയം ക്രൈബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തെ ഒരു ഐഎഎസ് ഓഫീസര്‍ ഇടപെട്ട് കൈയേറ്റക്കാരെ രക്ഷിക്കാന്‍ നീക്കം നടത്തി.

ഹരിദാസ് എന്ന ക്രൈംബ്രാഞ്ച് സിഐയാണ് അന്വേഷണത്തിന് നേതൃത്വം വഹിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും വിലയ്‌ക്കെടുക്കുന്ന ഭൂ മാഫിയ ഈ ഉദ്യോഗസ്ഥനു മുന്നില്‍ പതറി. നിയമം നിയമത്തിന്റെ മുറയ്‌ക്ക് പോകുമെന്ന് സിഐ ഉറപ്പിച്ചു പറഞ്ഞു. മുഖ്യ കൈയേറ്റക്കാരനെതിരെ കേ സെടുത്ത് സ്റ്റുവര്‍ട്ടിനെ ചോദ്യം ചെയ്യുന്നതിനു വക്കോളമെത്തി കാര്യങ്ങള്‍. ഇതിനിടെയാണ് സൂര്യനെല്ലിയിലെ വീട്ടില്‍ സ്റ്റുവര്‍ട്ട് വെന്തുമരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചതിനു തലേന്നായിരുന്നു മരണം.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പോലീസ് കേസ് തേച്ചുമാച്ചു കളഞ്ഞു. പോലീസിനെ സ്വാധീനിച്ച കരങ്ങള്‍ ആരുടേതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. പക്ഷേ, ആരും പ്രതികരിച്ചില്ല.

കുരിശു സ്ഥാപിച്ച് പാപ്പാത്തിച്ചോല കൈയേറ്റം

ചിന്നക്കനാലിലെ പ്രധാന ഭൂപ്രദേശമാണ് പാപ്പാത്തിച്ചോല. ഇവിടെ കൂറ്റന്‍ കുരിശ് സ്ഥാപിച്ചായിരുന്നു കൈയേറ്റം. സുവിശേഷ പ്രാസംഗികനും സംഘവുമാണ് ഇതിനു മുന്നിട്ടിറങ്ങിയത്. ഈ വസ്തു വീണ്ടെടുക്കാന്‍ റവന്യൂ വകുപ്പ് അടുത്തിടെ ശ്രമം നടത്തി. എന്നാല്‍, മന്ത്രി എം.എം. മണി ഇടപെട്ട് റവന്യൂ സംഘത്തെ മടക്കി. ഇതിനു പിന്നാലെ ജില്ലാ കളക്ടര്‍ കൈയറ്റക്കാര്‍ക്ക് അനുകൂലമായി ഉത്തരവും പുറത്തിറക്കി. കുരുശ് മാറ്റാതെ വസ്തു ഒഴിപ്പിച്ചാല്‍ മതിയെന്നായിരുന്നു കളക്ടറുടെ പക്ഷം. ഇതു വിവാദമായതോടെ കുരിശ് നീക്കി കൈയറ്റം ഒഴിപ്പിക്കാമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍, നടപടിയുണ്ടായില്ല.

പാപ്പാത്തിച്ചോലയ്‌ക്ക് സമീപം കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ കൂടാരങ്ങള്‍ സ്ഥാപിച്ച് വന്‍തോതില്‍ വാടക വാങ്ങുന്നുണ്ട്. നാലര ലക്ഷത്തോളം രൂപയാണ് വാടകയിനത്തില്‍ കൈയേറ്റക്കാരന് ലഭിക്കുന്നത്. വസ്തു അളന്ന് തിരിക്കാന്‍ റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഉദ്യോഗസ്ഥര്‍ക്ക് പോക്കറ്റില്‍ കാശെത്തും

ചിന്നക്കാനാല്‍ വില്ലേജില്‍ ഏത് ഉദ്യോഗസ്ഥനെത്തിയാലും കൈയേറ്റക്കാര്‍ കാണേണ്ട രീതിയില്‍ കാണും. ആദ്യമായി എത്തുന്ന ഉദ്യോഗസ്ഥനാണെങ്കില്‍ കാല്‍ ലക്ഷത്തോളം രൂപ നല്‍കും. എന്തിനാണ് ഇത്രയും പണമെന്ന് ഉദ്യോഗസ്ഥന്‍ മറുചോദ്യം ചോദിച്ചാല്‍ വെറുതെ പോക്കറ്റ് മണിയെന്നാകും മറുപടി.

പണം വാങ്ങിയാല്‍ പിന്നെ അന്നു മുതല്‍ കൈയറ്റക്കാരന്‍ പറയുന്നതനുസരിച്ചാകും വില്ലേജിലെ ഫയല്‍ ഇടപാട്. പാരിതോഷികം പറ്റാത്ത ഉദ്യോഗസ്ഥര്‍ക്ക് ചിന്നക്കനാലില്‍ പിടിച്ച് നില്‍ക്കുക പ്രയാസം. പ്രതിസന്ധികളെ അതിജീവിച്ചവര്‍ക്കാകട്ടെ പീഡനവും..

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.