ന്യൂദല്‍ഹി: വടക്കന്‍ കശ്മീരിലെ കേരന്‍ മേഖലയില്‍ നിയന്ത്രണ രേഖയ്‌ക്ക് അടുത്ത് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ഭീകരന്മാരെ സൈന്യം വധിച്ചു. ശ്രീനഗർ ലോക് സഭ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
ഞാറാഴ്ച രാത്രിയോടെ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരുന്ന സൈനികര്‍ ഭീകരന്മാരുടെ സംഘത്തിനെ നേരിടുകയായിരുന്നു. ആക്രമണത്തില്‍ സൈനികര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
















