കാഞ്ഞങ്ങാട്: വിഷു വിപണിയുടെ ഭാഗമായി നഗരത്തില്‍ ഗതാഗത പരിഷ്ക്കരണ മെര്പ്പെടുത്താന് നഗരസഭ തീരുമാനിച്ചു. ഇന്ന് മുതല്‍ 14 വരെ വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണ മെര്പ്പെടുത്താനും ടാക്സി, ടൂറിസ്റ്റ് ബസ്സ് എന്നിവ നിലവിലെ പാര്‍ക്കിംഗ് സ്ഥാനത്ത് നിന്ന് മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റും. റോഡിന് പടിഞ്ഞാറം ഭാഗം കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ മുതല്‍ ബസ് ബൈ വരെയും, റോഡിന്റെ കിഴക്ക് ഭാഗം കോട്ടച്ചേരി പെട്രോള്‍ പമ്പ് മുതല്‍ കണ്ണന്‍സ് ടെക്സ്റ്റയിസ് വരെയും വഴിയോര കച്ചവട നിരോധിത മേഖലയായും, ഐവാ സില്‍ക്ക്സ് മുതല്‍ ഫാല്‍ക്കോ ടവര്‍ വരെ നിലവിലെ കച്ചവടക്കാര്‍ ഒഴികെ മറ്റുള്ള കച്ചവട സ്റ്റാളുകള്‍ ഒഴിവാക്കാനും പോലീസ് എയിഡ് പോസ്റ്റ് മറ്റ് സ്ഥലങ്ങളിലെ റോഡ് ക്രോസിംഗ് താല്‍ക്കാലികമായി നിരോധിക്കാനും വഴിയോര കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് ഏര്‍പ്പെടുത്തി പ്രൊട്രോള് പമ്പിന് സമീപത്തെ കെട്ടിടത്തില്‍ സൗകര്യമൊരുക്കാന്നും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: