തൃക്കരിപ്പൂര്‍: രാമവില്യം കഴകത്തിന്റെ ഉപക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട കൂലേരി മുണ്ട്യയില്‍ നടക്കുന്ന പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ഇന്നലെ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ക്ഷേത്രം നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയായതിന് ശേഷമാണ് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിച്ചത്. 25ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. കലശത്തിനും കളിയാട്ടത്തിനും മുന്നോടിയായി മുണ്ട്യ പരിധിയിലെ ജനങ്ങളുടെ കൂട്ടായ്മയില്‍ നിലം പണി നടത്തി.
നന്ദനം ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമവും നടന്നു. 18ന് തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടു വരുന്നതോടെ നാലു നാള് നീളുന്ന കളിയാട്ട മഹോത്സവത്തിന് തുടക്കമാവും. മുന്നോടിയായി 8 മുതല്‍ 21 വരെ വിവിധ കലാസാംസ്കാരിക പരിപാടികളുമൊരുക്കിയിട്ടുണ്ട്. കളിയാട്ട മഹോത്സവത്തിന്റെ സമാപനദിനമായ 21ന് അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: