പൊയിനാച്ചി: നാല് തലമുറകള്‍ സംഗമിച്ചപ്പോള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ചരിത്രമായി. 165 വര്‍ഷം പിന്നിട്ട പനയാല്‍ ഗവ.എല്‍പി സ്കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് ഈ അപൂര്‍വ്വ കാഴ്ചയ്ക്ക് വേദിയായത്. സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നത്. വര്‍ഷങ്ങള്‍ 165 കടന്നിട്ടും സ്കൂള്‍ എല്‍പി സ്കൂളായി തുടരുന്നതും പഴയകാലത്തെ ഓര്‍മ്മകളും പ്രായം ചെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. ചടങ്ങില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
അച്ഛനും മകനും ഒരുവേദിയില്‍ ഒരുമിച്ച് ആദരവ് നേടിയപ്പോള്‍ ചരിത്രമുഹൂര്‍ത്തമായി മാറി. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് വൈ.കൃഷണദാസ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സ്കൂളില്‍ കഞ്ഞിവെച്ചിരുന്ന നാരായണി അമ്മയെയും ആദരിച്ചു. പള്ളിക്കര പഞ്ചായത്ത് അംഗം സരസ്വതി, ബാലകൃഷ്ണന് മാസ്റ്റര്‍, രാഘവന് മാസ്റ്റര്‍, സ്കൂള്‍ വികസന സമിതി വൈസ് പ്രസിഡന്റുമാരായ എന്‍.അച്ചുതന്, ശാന്തയ്യ, പിടിഎ പ്രസിഡന്റ് മനമോഹന, സ്കൂള്‍ പ്രധാനദ്ധ്യപിക നാരായണി, മഞ്ചേശ്വരം എഇഒ നന്ദികേശന് തുടങ്ങിയവര്‍ സംസാരിച്ചു. വികസന സമിതി പ്രസിഡന്‍ന്റ് വാസുദേവ പനയാല്‍ സ്വാഗതവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഖജാന്‍ജി വസന്ത നെല്ലിയെടുക്കം നന്ദിയും പറഞ്ഞു. തുടര്‍ന്ന് മെഗാ തിരുവാതിരയും കാലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: