ന്യൂദല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന് പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷ വിധിച്ച സംഭവത്തില്‍ സര്‍ക്കാരിനു ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ലോക്‌സഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനും തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും സാധിക്കുന്നതെല്ലാം ചെയ്യും.
ജാദവിന്റെ വധശിക്ഷയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. സാമാന്യ നീതിയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും കുല്‍ഭൂഷന്‍ ജാദവ് വ്യാപരത്തിനാണ് പാക്കിസ്ഥാനിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
















