ന്യൂദല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യയുടെ പുത്രനാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മുന്‍ ഇന്ത്യന്‍ സൈനികനായ കുല്‍ഭൂഷണിന്റെ ശിക്ഷ നടപ്പാക്കിയല്‍ കടുത്ത പ്രത്യാഘാതമാകും പാക്കിസ്ഥാന് നേരിടേണ്ടി വരികയെന്നും സുഷമ തുറന്നടിച്ചു.
രാജ്യസഭയിലാണ് സുഷമ ഈ കാര്യം വ്യക്തമാക്കിയത്. തെറ്റായ കാര്യങ്ങള്‍ കുല്‍ഭൂഷണ്‍ ചെയ്തതായി കണ്ടെത്തിയിട്ടില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ കുല്‍ഭൂഷണിനെ വധശിക്ഷയ്‌ക്ക് വിധിച്ചത് തന്നെ തെറ്റാണെന്നും സുഷമ ചൂണ്ടിക്കാട്ടി.
വധശിക്ഷ നടപ്പാക്കുമെന്ന തീരുമാനവുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അതിനെ ആസൂത്രിത കൊലപാതകമായി കണക്കാക്കേണ്ടി വരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലും വിഷയം വിള്ളലുണ്ടാക്കുമെന്ന് സുഷമ വ്യക്തമാക്കി.
കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടു വരുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
















