ഛണ്ഡീഗഢ്: ഹരിയാനയില്‍ മുസ്ലീം കുടുംബം മകള്‍ക്ക് പശുവിനെ വിവാഹസമ്മാനമായി നല്‍കി. തിങ്കളാഴ്ച ഹരിയാനയിലെ സോണിപട് ജില്ലയില്‍ നടന്ന വിവാഹത്തിലാണ് പിതാവ് മകള്‍ക്ക് സമ്മാനം നല്‍കിയത്.
നൂര്‍ ഖാന്‍ എന്ന പിതാവാണ് മകള്‍ ഗുല്‍ഷാനയ്‌ക്ക് വിവാഹസമ്മാനമായി പശുവിനെ നല്‍കിയത്. തന്റെ മകള്‍ക്ക് പശുക്കളോട് വലിയ താത്പര്യമുള്ളതിനാലാണ് പശുവിനെ സമ്മാനമായി നല്‍കിയതെന്ന് പിതാവ് അറിയിച്ചു.
ഹരിയാനയിലെ സോണിപടില്‍ ആദ്യമാണ് ഒരു മുസ്ലിം കുടുംബം പശുവിനെ സമ്മാനമായി നല്‍ക്കുന്നത്. പശു സമ്മാനമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പശുവിനെ നന്നായി സംരക്ഷിക്കുമെന്ന് മകള്‍ പറഞ്ഞു.
















